Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Housing

തീ​ര​ദേ​ശവാ​സി​ക​ളു​ടെ പാ​ർ​പ്പി​ട പ്ര​ശ്നം പ​ഠി​ക്കാ​ൻ വീ​ണ്ടും സ​മി​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​സ്റ്റീസ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ പാ​​​ർ​​​പ്പി​​​ട പ്ര​​​ശ്നം പ​​​ഠി​​​ക്കാ​​​ൻ വീ​​​ണ്ടും ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ.

ക്രി​​​സ്ത്യ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ച്ചു സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് തീ​​​ര​​​ദേ​​​ശ നി​​​യ​​​ന്ത്ര​​​ണ വി​​​ജ്ഞാ​​​പ​​​നം അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള പാ​​​ർ​​​പ്പി​​​ട പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത്.

ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ക​​​ഴി​​​ഞ്ഞ 24നു ​​​ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ, തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​ശ്നം പ​​​ഠി​​​ക്കാ​​​ൻ വീ​​​ണ്ടു​​​മൊ​​​രു സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ വ​​​കു​​​പ്പ് സ്പെ​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെയും പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യെ​​​യു​​​മാ​​​ണ് ഇ​​​തേ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. നി​​​യ​​​മ​​​വ​​​ശ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചു പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണെ​​​ങ്കി​​​ൽ നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി​​​യെ സ​​​മി​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​മി​​​ല്ല.

2019ലെ ​​​തീ​​​ര​​​ദേ​​​ശ നി​​​യ​​​ന്ത്ര​​​ണ വി​​​ജ്ഞാ​​​പ​​​നം തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്ക് വീ​​​ട് നി​​​ർ​​​മി​​​ക്കാ​​​നും പു​​​ന​​​ർ നി​​​ർ​​​മി​​​ക്കാ​​​നും അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്നെ​​​ങ്കി​​​ലും മൂ​​​ന്നി​​​ര​​​ട്ടി നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ണ്‍ ഓ​​​ത​​​റൈ​​​സ്ഡ് ന​​​ന്പ​​​ർ മാ​​​ത്ര​​​മാ​​​ണ് ഭ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്.

2019ലെ ​​​സി​​​ആ​​​ർ​​​ഇ​​​സ​​​ഡ് വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം മ​​​ത്സ്യ​​​ത്തൊഴിലാ​​​ളി​​​ക​​​ൾ​​​ക്കും പ​​​ര​​​ന്പ​​​രാ​​​ഗ​​​ത തീ​​​ര​​​വാ​​​സി​​​ക​​​ൾ​​​ക്കും ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ലു​​​ള്ള എ​​​ല്ലാ ഭ​​​വ​​​ന​​​ങ്ങ​​​ളും യു​​​എ ന​​​ന്പ​​​രി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

വീ​​​ട്ടു​​​ന​​​ന്പ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സെ​​​ക്ര​​​ട്ട​​​റി, ത​​​ദ്ദേ​​​ശ​​​സ്വ​​​യം ഭ​​​ര​​​ണ വ​​​കു​​​പ്പ്, സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ചു​​​മ​​​ത​​​ല.


സ​​​മി​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം എ​​​ത്ര​​​നാ​​​ൾ​​​ക്ക​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നി​​​ല്ല.

Latest News

Corehub Up